സ്വർണവിലയില്‍ വൻ വർധനവ്
സ്വർണവിലയില്‍ വൻ വർധനവ്. 1,360 രൂപ പവന് കൂടിയതോടെ ഇന്ന് ഒരു പവൻ സ്വർണം വാങ്ങാൻ 92,280 രൂപ വേണം നല്‍കാൻ.ഗ്രാമിന് 170 രൂപ കൂടി 11,535 രൂപയിലെത്തി. കഴിഞ്ഞ കുറച്ച് കാലമായി സ്വർണവില കൂടിയും കുറഞ്ഞുമാണ് നില്‍ക്കുന്നത്.പണിക്കൂലി, ജിഎസ്ടി, ഹോള്‍ മാര്‍ക്കിങ് ഫീസ് എന്നിവ കൂടി ചേർത്ത് ഒരു പവന്റെ ആഭരണത്തിന് വൻ വില നല്‍കേണ്ട സ്ഥിതിയാണ്. സ്വര്‍ണാഭരണത്തിന്റെ കുറഞ്ഞ പണിക്കൂലി 5 ശതമാനമാണ്. ഓരോ ദിവസം കഴിയുന്തോറും സ്വർണവിലയില്‍ മാറ്റമുണ്ടോ എന്ന് ഉറ്റ് നോക്കുകയാണ് സാധാരണക്കാർ.
