ജോലിക്കിടെ കടയില്‍ കുഴഞ്ഞു വീണു; പ്രവാസി മലയാളി ബഹ്റൈനില്‍ അന്തരിച്ചു
പാലക്കാട്: പ്രവാസി മലയാളി ബഹ്റൈനില്‍ കുഴഞ്ഞുവീണ് മരിച്ചു. പാലക്കാട് വല്ലപ്പുഴ സ്വദേശി സൈതലവി ഷഫീഖ് (23) ആണ് മരിച്ചത്.ഹമദ് ടൗണില്‍ ഒരു കഫ്റ്റീരിയയില്‍ ജോലി ചെയ്തുവരികയായിരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു മരണം. ജോലിക്കിടെ കടയില്‍ കുഴഞ്ഞു വീഴുകയായിരുന്നുവെന്ന് സുഹൃത്തക്കള്‍ പറഞ്ഞു. യുവാവിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൂന്ന് മാസം മുമ്ബാണ് ജോലിക്കായി ബഹ്റൈനിലെത്തിയത്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.
