Latestദേശീയം

ട്രെയിനിലെ എസി കോച്ചില്‍ കെറ്റില്‍ വച്ച്‌ മാഗിയുണ്ടാക്കി സ്ത്രീ, മുന്നറിയിപ്പുമായി റെയില്‍വേ

ട്രെയിനിലെ എസി കോച്ചില്‍ കെറ്റില്‍ വച്ച്‌ മാഗിയുണ്ടാക്കി സ്ത്രീ, മുന്നറിയിപ്പുമായി റെയില്‍വേ.വീഡിയോ വൈറലായി മാറിയതിന് പിന്നാലെ മുന്നറിയിപ്പുമായി സെൻട്രല്‍ റെയില്‍വേയും എത്തി. കോച്ചിന്റെ പവർ സോക്കറ്റില്‍ ഇലക്‌ട്രിക് കെറ്റില്‍ പ്ലഗ് ചെയ്താണ് സ്ത്രീ മാഗി തയ്യാറാക്കുന്നത് എന്ന് വീഡിയോയില്‍ കാണാം.സെൻട്രല്‍ റെയില്‍വേയുടെ ഒഫീഷ്യല്‍ എക്‌സ് അക്കൗണ്ട് പിന്നാലെ തന്നെ കർശന മുന്നറിയിപ്പ് നല്‍കുകയും ഇത് ചെയ്തരവർക്കെതിരെ നടപടി ആരംഭിച്ചതായി സ്ഥിരീകരിക്കുകയും ചെയ്തു. ‘ബന്ധപ്പെട്ടവർക്കെതിരെ നടപടി സ്വീകരിച്ചുവരികയാണ്.

ട്രെയിനുകള്‍ക്കുള്ളില്‍ ഇലക്‌ട്രോണിക് കെറ്റില്‍ ഉപയോഗിക്കുന്നത് കർശനമായി നിരോധിച്ചിരിക്കുകയാണ്. ഇത് സുരക്ഷിതമല്ലാത്തതും നിയമവിരുദ്ധവും ശിക്ഷാർഹവുമായ കുറ്റമാണ്. ഇത് തീപിടുത്തത്തിന് കാരണമാകുകയും മറ്റ് യാത്രക്കാർക്ക് അപകടമുണ്ടാക്കുകയും ചെയ്യും. വൈദ്യുതി വിതരണത്തില്‍ തടസ്സം ഉണ്ടാകാനും ട്രെയിനിലെ എസിയുടെയും മറ്റ് ഇലക്‌ട്രോണിക് പോർട്ടുകളുടെയും തകരാറിനും ഇത് കാരണമായേക്കാം. അത്തരം അപകടകരമായ പെരുമാറ്റങ്ങളില്‍ നിന്ന് യാത്രക്കാർ വിട്ടുനില്‍ക്കണം. അത്തരം എന്തെങ്കിലും പ്രവർത്തനം ശ്രദ്ധയില്‍പ്പെട്ടാല്‍, സുരക്ഷ ഉറപ്പാക്കാൻ ബന്ധപ്പെട്ട അധികാരികളെ ഉടൻ അറിയിക്കണമെന്നും അഭ്യർത്ഥിക്കുന്നു’ എന്നാണ് റെയില്‍വേ കുറിച്ചത്.