അധ്യാപകൻ്റെ പീഡനം; മനംനൊന്ത് 11-ാം ക്ലാസ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി
മധ്യപ്രദേശിലെ രേവ ജില്ലയില്‍ അധ്യാപകന്റെ പീഡനം സഹിക്കാനാവാതെ 11-ാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി.നവംബർ 16-നാണ് സ്വകാര്യ സ്കൂളിലെ വിദ്യാർത്ഥിനിയെ വീട്ടിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അധ്യാപകൻ പീഡിപ്പിച്ചുവെന്ന് ആരോപിക്കുന്ന ആത്മഹത്യാക്കുറിപ്പ് വിദ്യാർത്ഥിനിയുടെ നോട്ട്ബുക്കില്‍ നിന്ന് പോലീസ് കണ്ടെടുത്തു.വിരലുകള്‍ക്കിടയില്‍ പേന വെച്ച് അമർത്തി വേദനിപ്പിച്ചു.
ബെഞ്ചില്‍ ഇരിക്കുമ്ബോള്‍ അധ്യാപകൻ അശ്രദ്ധമായി തന്റെ കൈ പിടിച്ചുവെന്നും, ‘കൈ എത്ര തണുത്തതാണെന്ന്’ തന്നോട് പറയാറുണ്ടെന്നും വിദ്യാർത്ഥിനി ആരോപിച്ചു. മകള്‍ ആത്മഹത്യ ചെയ്തതിന് പിന്നാലെ കുടുംബം സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. ആത്മഹത്യയ്ക്ക് പിന്നിലെ യഥാർത്ഥ കാരണം കണ്ടെത്താനായി പോലീസ് എല്ലാ വശങ്ങളും വിശദമായി പരിശോധിച്ചുവരികയാണെന്ന് എ.എസ്.പി. സിംഗ് അറിയിച്ചു
