Latestകേരളം

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ ഉയർന്നു

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ ഉയർന്നു. ഇന്നലെ പവന് 520 രൂപ കുറഞ്ഞ് 92,000 ത്തിന് താഴെയെത്തിരുന്നു.ഇന്ന് പവന് ഒറ്റയടിക്ക് 1400 രൂപ വർദ്ധിച്ച്‌ വില 93,000 ത്തിവ് മുകളിലെത്തി. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവില്‍ 93,160 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാള്‍മാർക്കിങ് ചാർജും ചേർത്താല്‍ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒരു ലക്ഷത്തിന് അടുത്ത് നല്‍കണം.

അടുത്ത മാസം യുഎസ് ഫെഡറല്‍ റിസർവ് പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകള്‍ ഉയർന്നതോടെ സ്വർണ നിക്ഷേപം ഉയർന്നു. പ്രധാന ഇന്ത്യൻ നഗരങ്ങളില്‍ ആഭ്യന്തര നിരക്കുകള്‍ കുതിച്ചുയർന്നത് വിവാഹ സീസണില്‍ സ്വർണം വാങ്ങുന്നവരില്‍ സമ്മർദ്ദം ഉണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞ 20 വർഷത്തിനിടയില്‍, സ്വർണ്ണത്തിന്റെ വില ഏകദേശം 1,500 ശതമാനമാണ് വർദ്ധിച്ചത്. 2005 ല്‍ 10 ഗ്രാമിന് 7,638 രൂപയായ്രുന്നെങ്കില്‍ 2025 സെപ്റ്റംബറില്‍ വില 1.25 ലക്ഷം രൂപയ്ക്ക് മുകളിലായി,