Latestകേരളം

തൃശ്ശൂരില്‍ 55കാരനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി: കൈകള്‍ കൂട്ടിക്കെട്ടിയ നിലയില്‍

തൃശ്ശൂർ:എടത്തിരുത്തിയില്‍ ഗൃഹനാഥനെ വീട്ടുപറമ്ബിലെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മരിച്ചത് മാത്യൂസ് (55) ആണ്.ഇന്ന് രാവിലെ ആറരയോടെയാണ് മാത്യൂസ് കുളത്തില്‍ വീണുകിടക്കുന്നത് വീട്ടുകാർ കണ്ടത്. ഉടൻതന്നെ കരാഞ്ചിറ മിഷൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.മരിച്ച മാത്യൂസിൻ്റെ കൈ രണ്ടും തുണികൊണ്ട് കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. ഈ സാഹചര്യത്തില്‍ സംഭവം ആത്മഹത്യയാണെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. കയ്പമംഗലം പോലീസ് സ്ഥലത്തെത്തി തുടർ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.