ഐഎഫ്‌എഫ്കെ: ഡെലിഗേറ്റ് രജിസ്ട്രേഷന് ചൊവ്വാഴ്ച മുതല്‍
ഡിസംബര് 12 മുതല് 19 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 30-ാമത് ഐഎഫ്‌എഫ്കെയുടെ ഡെലിഗേറ്റ് രജിസ്ട്രേഷന് ചൊവ്വാഴ്ച രാവിലെ 10ന് ആരംഭിക്കും.registration.iffk.in എന്ന ലിങ്കിലൂടെ ഡെലിഗേറ്റ് രജിസ്ട്രേഷന് നടത്താം.
പൊതുവിഭാഗത്തിന് ജിഎസ്ടി ഉള്പ്പെടെ 1180 രൂപയും വിദ്യാര്ഥികള്ക്ക് ജിഎസ്ടി ഉള്പ്പെടെ 590 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. പൊതുവിഭാഗം, വിദ്യാര്ഥികള്, ഫിലിം സൊസൈറ്റി, ഫിലിം ആൻഡ് ടിവി പ്രഫഷണല്സ് തുടങ്ങി എല്ലാ വിഭാഗങ്ങളിലേക്കും ഓണ്ലൈനായി രജിസ്ട്രേഷന് നടത്താം.
നേരിട്ട് രജിസ്റ്റര് ചെയ്യുന്നതിന് മേളയുടെ മുഖ്യവേദിയായ ടാഗോര് തിയറ്ററില് ഡെലിഗേറ്റ് സെല് സജ്ജീകരിച്ചിട്ടുണ്ട്. സംവിധായകരും സാങ്കേതിക പ്രവര്ത്തകരും ജൂറി അംഗങ്ങളുമുള്പ്പെടെ വിദേശരാജ്യങ്ങളില്നിന്നുള്ള ഇരുനൂറില്പ്പരം അതിഥികള് മേളയില് പങ്കെടുക്കും.
