Latestദേശീയം

പ്രമുഖ പാൻ മസാല വ്യാപാരിയുടെ മകന്റെ ഭാര്യ ജീവനൊടുക്കി

പ്രമുഖ പാന്‍ മസാല വ്യവസായിയുടെ മകന്റെ ഭാര്യയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കുടുംബ പ്രശ്നങ്ങളാണ് മരണത്തിന് പിന്നിലെന്ന സൂചനകളോട് കൂടിയ ആത്മഹത്യാ കുറിപ്പ് പൊലീസ് മുറിയില്‍ നിന്ന് കണ്ടെത്തി.രാജ്യത്തെ പ്രമുഖ പാൻ മസാല ബ്രാൻഡുകളിലൊന്നായ കമല പസന്ത് ഉടമ കമല്‍ കിഷോര്‍ ചൗരസ്യയുടെ മകന്റെ ഭാര്യ ദീപ്തി ചൗരസ്യ(38)യെയാണ് ദില്ലിയിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ചയാണ് വസന്ത് വിഹാറിലെ വീട്ടില്‍ തൂങ്ങി മരിച്ച നിലയിലാണ് ദീപ്തിയുടെ മൃതദേഹം കണ്ടെത്തിയത്.

കമല പസന്ത്, രാജശ്രീ തുടങ്ങിയ ബ്രാന്‍ഡുകളിലുള്ള പാന്‍ മസാല പുറത്തിറക്കുന്ന കമ്ബനിയുടെ ഉടമയാണ് കമല്‍ കിഷോര്‍. ഇദ്ദേഹത്തിന്റെ മകന്‍ അര്‍പിതിന്റെ ഭാര്യയാണ് ദീപ്തി. ഒരു ബന്ധത്തില്‍ സ്‌നേഹവും വിശ്വാസവും ഇല്ലെങ്കില്‍ ജീവിതത്തിന് അര്‍ഥമെന്താണ് എന്ന ചോദ്യമുള്ള ആത്മഹത്യാ കുറിപ്പില്‍ മരണത്തില്‍ ആരും ഉത്തരവാദികളല്ലെന്നാണ് വിശദമാക്കിയിട്ടുള്ളത്. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയതായും പൊലീസ് വ്യക്തമാക്കി.