Latestദേശീയം

എഐ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചു; പത്താം ക്ലാസ് വിദ്യാര്‍ഥിനി തൂങ്ങിമരിച്ചു

എഐ നഗ്നചിത്രങ്ങള്‍ പ്രചരിച്ചതോടെ പശ്ചിമ ബംഗാളിലെ സോനാർപുരില്‍ പത്താം ക്ലാസ് വിദ്യാർഥിനി തൂങ്ങിമരിച്ചു.ആർട്ടിഫിഷ്യല്‍ ഇന്റലിജന്റ്സ് വഴി നിർമിച്ച പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക റിപ്പോർട്ടുകള്‍.

മാതൃസഹോദരന്റെ വീട്ടില്‍ താമസിച്ചിരുന്ന പെണ്‍കുട്ടിയെ അയല്‍വാസിയായ ഒരു വിവാഹിതൻ ശല്യം ചെയ്തിരുന്നു. പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ ശേഖരിക്കുകയും എഐ ഉപയോഗിച്ച്‌ നഗ്നചിത്രങ്ങള്‍ സൃഷ്ടിക്കുകയും അത് ഓണ്‍ലൈനില്‍ പ്രചരിപ്പിക്കുകയും ഇയാള്‍ ചെയ്തതായാണു വിവരം.

ഇത് കാണിച്ച്‌ കുടുംബാംഗങ്ങള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. മാനസിക വിഷമം മൂലം പെണ്‍കുട്ടി ജീവനൊടുക്കിയതാകാമെന്നാണു പോലീസ് നിഗമനം.