സ്വകാര്യ ലാബുകളില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റിന് 500 രൂപ; സര്‍ക്കാര്‍ ഉത്തരവിറങ്ങി
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ലാബുകളിൽ ആർടിപിസിആർ നിരക്ക് 500 രൂപയായി കുറച്ച് സർക്കാർ ഉത്തരവിറങ്ങി. സർക്കാരുമായി കരാറിലേർപ്പെട്ട കമ്പനി 448 രൂപക്ക് പരിശോധന നടത്തും. പരിശോധന കിറ്റും മറ്റ് വസ്തുക്കളും 135 മുതൽ 240 രൂപക്ക് വരെ ലഭിക്കുമെന്നും ഉത്തരവിൽ പറയുന്നു.
വ്യാഴാഴ്ചയാണ് ആർടിപിസിആർ പരിശോധനാ നിരക്ക് 500 രൂപയായി തീരുമാനിച്ചത്. മൊബൈൽ ലാബുകൾ നടത്താൻ സർക്കാരുമായി കരാറിലേർപ്പെട്ട സ്വകാര്യ കമ്പനി 448 രൂപ നിരക്കിലാണ് RTPCR നടത്തുന്നത്. സർക്കാർ മേഖലയിൽ ആർടിപിസിആർ ഉൾപ്പെടെ എല്ലാ പരിശോധയും സൗജന്യമാണ്.