Latestദേശീയം

പുലിയുടെ ആക്രമണത്തില്‍ ഒരു വയസുകാരി കൊല്ലപ്പെട്ടു

ഗുജറാത്തില്‍ പുലിയുടെ ആക്രമണത്തില്‍ ഒരു വയസുകാരി കൊല്ലപ്പെട്ടു. വ്യാഴാഴ്ച വൈകുന്നേരം 6 മണിയോടെ ട്രാംബക്പൂർ ഗ്രാമത്തിലാണ് സംഭവം നടന്നതെന്ന് സംസ്ഥാന വനം വകുപ്പിന്റെ പ്രസ്താവനയില്‍ പറയുന്നു.അർജുൻ നിനാമയുടെ മകളാണ് കൊല്ലപ്പെട്ടത്. വീട്ടില്‍ പാചകം ചെയ്തുകൊണ്ടിരുന്ന അമ്മയുടെ അരികില്‍ ഇരിക്കുകയായിരുന്നു കുട്ടിയെ പുള്ളിപ്പുലി വലിച്ചിഴച്ചുകൊണ്ടുപോയി. അമ്മ മൃഗത്തെ ഓടിക്കാൻ ശ്രമിച്ചെങ്കിലും, സാധിച്ചല്ല. അമ്രേലി വന്യജീവി സങ്കേതത്തില്‍ നിന്ന് ഏകദേശം മൂന്ന് കിലോമീറ്റർ അകലെയുള്ള വീടിനടുത്താണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

വനവകുപ്പും പോലീസും സ്ഥലത്തെത്തി കൂടുതല്‍ അന്വേഷണം ആരംഭിച്ചു. പുള്ളിപ്പുലിയെ കുടുക്കാൻ ദല്‍ഖാനിയ റേഞ്ച് പ്രദേശത്ത് ഏഴ് കൂടുകള്‍ വിന്യസിച്ചിട്ടുണ്ട്.