ബോണക്കാട് ഉള്‍വനത്തില്‍ കാണാതായ വനംവകുപ്പ് ഉദ്യോഗസ്ഥരെ കണ്ടെത്തി
ബോണക്കാട് ഉള്‍വനത്തില്‍ കാണാതായ വനംവകുപ്പ് ഉദ്യോഗസ്ഥരെ കണ്ടെത്തി. കടുവ സെൻസസിന് പോയി കാണാതായ ഉദ്യോഗസ്ഥരെയാണ് കണ്ടെത്തിയത്.ആര്‍ആര്‍ടി സംഘം നടത്തിയ തെരച്ചിലിനിടെ ഉദ്യോഗസ്ഥർ നടന്നുവരികയായിരുന്നു.
പാലോട് റെയ്ഞ്ച് ഓഫീസിലെ വനിതാ ഫോറസ്റ്റർ വിനീത, ബിഎഫ്ഓ രാജേഷ്, വാച്ചർ രാജേഷ് എന്നിവരെയാണ് കാണാതായത്. ഇന്നലെ രാവിലെയാണ് ഇവർ ബോണക്കാട് ഉള്‍വനത്തിലെ കടുവകളുടെ എണ്ണം എടുക്കാൻ പോയത്.
മൂന്നംഗ സംഘത്തിലെ ഒരാള്‍ക്ക് വഴി തെറ്റിയതാണ് ഇവരെ ബന്ധപ്പെടാൻ കഴിയാതെ കാരണമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇയാള്‍ക്കായി തെരയുകയായിരുന്നെന്നും ഇന്ന് രാവിലെയാണ് ഇയാളെ കണ്ടെത്തിയതെന്നുമാണ് ലഭിക്കുന്ന വിവരങ്ങള്‍.
