കണ്ണൂര്‍ സെൻട്രല്‍ ജയിലില്‍ റിമാൻഡ് പ്രതി ജീവനൊടുക്കി
കണ്ണൂര്‍: സെൻട്രല്‍ ജയിലില്‍ റിമാൻഡ് പ്രതി ആത്മഹത്യ ചെയ്തു. വയനാട് കേണിച്ചിറ സ്വദേശി ജില്‍സൻ (43) ആണ് മരിച്ചത്.കഴുത്തുമുറിച്ചാണ് ജീവനൊടുക്കിയത്. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് കഴുത്തുമുറിച്ചനിലയില്‍ കണ്ടെത്തിയത്.
മുറിവില്‍ നിന്ന് കൈ കൊണ്ട് രക്തം ഞെക്കികളയുന്ന നിലയിലാണ് കണ്ടെത്തിയതെന്ന് ജയില്‍ അധികൃതർ അറിയിച്ചു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യയെ കൊലപ്പെടുത്തിയ കേസിലാണ് ഇയാള്‍ ജയിലിലായത്.
കഴിഞ്ഞ വിഷുവിന് മക്കളെ മുറിയില്‍ പൂട്ടിയിട്ട ശേഷം ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ജില്‍സനും ആത്മഹത്യയ്ക്ക് ശ്രമിച്ചു. മാനന്തവാടി സബ് ജയിലില്‍ നിന്ന് മാസങ്ങള്‍ക്ക് മുമ്ബാണ് ജില്‍സനെ കണ്ണൂർ സെൻട്രല്‍ ജയിലിലേക്ക് കൊണ്ടുവന്നത്
