Latestദേശീയം

ഡല്‍ഹിയിലെ ഹോട്ടലുകളില്‍ വിറകിനും കല്‍ക്കരിക്കും നിരോധനം

ഡല്‍ഹിയിലെ ഹോട്ടലുകളില്‍ വിറകിനും കല്‍ക്കരിക്കും നിരോധനമേർപ്പെടുത്തി ഡല്‍ഹി പൊല്യൂഷൻ കണ്‍ട്രോള്‍ കമ്മിറ്റി (ഡിപിസിസി).വായു മലിനീകരണത്തോത് വർധിച്ചു വരുന്ന സാഹചര്യത്തിലാണ് ഡിപിസിസിയുടെ ഉത്തരവ്.

നഗരത്തിലെ എല്ലാ ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ഓപ്പണ്‍ ഈറ്ററികളിലും ഗ്രില്ലിംഗിനായും മറ്റും ഉപയോഗിക്കുന്ന തന്തൂർ അടുപ്പുകള്‍ക്കാണ് നിയന്ത്രണം. 1981ലെ എയർ (പ്രിവൻഷൻ ആൻഡ് കണ്‍ട്രോള്‍ ഓഫ് പൊല്യൂഷൻ) ആക്ടിന്റെ സെക്ഷൻ 31(A) പ്രകാരമാണ് ഉത്തരവ്.

ഇത് പ്രകാരം എല്ലാ വ്യവസായ സ്ഥാപനങ്ങളിലും ഇലക്‌ട്രിക്, ഗ്യാസ് അല്ലെങ്കില്‍ മറ്റു ശുദ്ധ ഇന്ധനങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ എന്നാണ് നിർദേശം നല്‍കിയിരിക്കുന്നത്. കല്‍ക്കരിയും വിറകും വലിയ തോതില്‍ എയർ ക്വാളിറ്റി ഇൻഡക്സ് (AQI) നിലവാരത്തെ ബാധിക്കും എന്നതിനാലാണിത്.