Latestകേരളം

ബിഎഡ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; അധ്യാപകര്‍ അറസ്റ്റില്‍

ഹൈദരാബാദ് : ലൈംഗികാതിക്രമക്കേസില്‍ കേന്ദ്ര സര്‍വകലാശാലയിലെ രണ്ട് അസിസ്റ്റന്റ് പ്രൊഫസര്‍ അറസ്റ്റില്‍.ഒഡീഷയില്‍ നിന്നുള്ള 27 വയസ്സായ ബിഎഡ് വിദ്യാര്‍ഥിനിയുടെ പരാതിയിലാണ് നടപടി. ഓഫീസിനുള്ളില്‍ വെച്ച്‌ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി.

സംഭവത്തിനിടെ മറ്റൊരു പ്രൊഫസറായ ഡോ. എ ശേഖര്‍ റെഡ്ഡി ഫോട്ടോ എടുത്തതായും വിദ്യാര്‍ഥി ആരോപിച്ചു. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തുവിടുമെന്ന് റെഡ്ഡി ഇവരെ ഭീഷണിപ്പെടുത്തി. സംഭവത്തിനു ശേഷം, വിദ്യാര്‍ഥിനി ലൈംഗിക പീഡന വിരുദ്ധ സമിതിയെ സമീപിക്കുകയായിരുന്നു. ബിഎന്‍എസ് ആക്ടിലെ ഒന്നിലധികം വകുപ്പുകള്‍ പ്രകാരമാണ് പോലിസ് കേസെടുത്തത്.