Latestകേരളം

ഓട്ടോ റിക്ഷയില്‍ നിന്നു പുക വന്നതിനെ തുടർന്ന് റോഡരികില്‍ നിർത്തി പരിശോധന നടത്തിയ യുവാവ് കാറിടിച്ചു മരിച്ചു

മണർകാട്: ഓട്ടോ റിക്ഷയില്‍ നിന്നു പുക വന്നതിനെ തുടർന്ന് ഓട്ടോറിക്ഷ റോഡരികില്‍ നിർത്തി റോഡില്‍ ഇരുന്ന് പരിശോധന നടത്തിയ യുവാവിനെ ഇതേ ദിശയില്‍ നിന്നു തന്നെ എത്തിയ കാർ ഇടിച്ചു മരിച്ചു.പാമ്ബാടി വെള്ളൂർ പങ്ങട വടക്കേപ്പറമ്ബില്‍ ജോസിന്റെ മകൻ എമില്‍ ജോസാ(20)ണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. മണർകാട് നാലു മണിക്കാറ്റ് ഭാഗത്ത് എത്തിയപ്പോഴാണ് എമിലും സുഹൃത്തുക്കളും സഞ്ചരിച്ച ഓട്ടോറിക്ഷയില്‍ നിന്നു പുക വരുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഉടൻ ഇവർ ഓട്ടോറിക്ഷ റോഡരികില്‍ ഒതുക്കി.

റോഡില്‍ ഇരുന്ന ശേഷം ഓട്ടോയുടെ അടിയില്‍ എമില്‍ കുനിഞ്ഞു പരിശോധിക്കുന്നതിനിടെ ഏറ്റുമാനൂരില്‍ നിന്നു മണർകാട് ഭാഗത്തേക്ക് വരികയായിരുന്ന കാർ എമിലിനെ ഇടിയ്ക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ റോഡില്‍ വീണ യുവാവിനെ മണർകാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നു സംശയിക്കുന്നു.സഹോദരൻ – എബിൻ, അമ്മ – സെലിൻ ജോസ്. സംസ്ക്കാരം പിന്നീട്