ചക്ക പറിക്കുന്നതിനിടെ ഇരുമ്ബ് തോട്ടി വൈദ്യുത ലൈനില്‍ തട്ടി ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം
മട്ടന്നൂർ : നീർവ്വേലിയില്‍ ചക്ക പറിക്കുന്നതിനിടെ ഇരുമ്ബ് തോട്ടി വൈദ്യുത ലൈനില്‍ തട്ടി ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. തലശ്ശേരി വാടിയില്‍ പീടിക പുറേരി സ്വദേശിയായ അമല്‍ പ്രമോദാ (27) ണ് മരിച്ചത്.
ബെംഗളൂരുവില്‍ ജോലി ചെയ്യുന്ന അമല്‍ പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി അച്ഛൻ്റെ സഹോദരിയുടെ നീർവ്വേലിയിലെ വീട്ടിലെത്തിയതായിരുന്നു. നീർവ്വേലി എല്‍ പി സ്കൂളിന് സമീപമാണ് അപകടം നടന്നത്. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
