കണ്ണൂര്‍ അയ്യൻകുന്നില്‍ ഇറങ്ങിയ കാട്ടാനയെ തുരത്താനുള്ള ശ്രമം തുടരുന്നു; പഞ്ചായത്തില്‍ നിരോധനാജ്ഞ
കണ്ണൂർ അയ്യൻകുന്നില്‍ ഇറങ്ങിയ കാട്ടാനയെ തുരത്താനുള്ള ശ്രമങ്ങള്‍ ഇന്ന് തുടങ്ങും.ജനവാസ മേഖലയില്‍ കാട്ടാന ഇറങ്ങിയ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് അപകടം ഉണ്ടാകാൻ സാധ്യതയുള്ളതിനാല്‍ ഇന്നു വൈകുന്നേരം ആറ് വരെ അയ്യൻകുന്ന് ഗ്രാമപഞ്ചായത്തില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു.
പഞ്ചായത്തിലെ ആറ്, ഏഴ്, ഒൻപത്, 11 എന്നീ വാർഡുകളില്‍ പൊതുജനങ്ങള്‍ ഒത്തു കൂടുന്നത് നിരോധിച്ച് നിരോധനാജ്ഞ പുറപ്പെടുവിച്ച് ജില്ലാ കളക്ടർ അരുണ്‍ കെ. വിജയൻ ഉത്തരവിട്ടു. ആശാൻ കുന്നില്‍ നിന്ന് ഇറങ്ങി ആന രാത്രി 11 ഓടെ കരിക്കോട്ടക്കരി ടൗണിന് സമീപം പള്ളിയുടെ പിറകുവശത്തെ കുന്നില്‍ എത്തിയതായാണ് വിവരം.
