Latestകേരളം

ആട് 3 ചിത്രീകരണത്തിനിടെ നടൻ വിനായകന് പരുക്ക്: ആറാ‍ഴ്ചത്തേക്ക് വിശ്രമം

സിനിമയുടെ മൂന്നാം ഭാഗത്തിൻ്റെ ചിത്രീകരണത്തിനിടെ നടൻ വിനായകന് പരുക്ക്. തമിഴ്നാട്ടിലെ തിരിച്ചെന്തൂരിലാണ് ആട് 3 സിനിമയുടെ ഷൂട്ടിംഗ് നടന്നത്.സംഘട്ടന രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെ നടന് പരുക്കേല്‍ക്കുകയായിരുന്നു. സിനിമയുടെ ചിത്രീകരണത്തിനിടെ ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതോടെ നടൻ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.

തുടർന്ന് സ്കാനിങ്ങിന് വിധേയമാക്കിയപ്പോഴാണ് പേശികളില്‍ പരുക്കുണ്ടെന്ന് വ്യക്തമായത്. ഇതോടെ ആറാഴ്ചത്തേക്ക് വിശ്രമിക്കുവാനായി ഡോക്ടർമാർ നിർദേശം നല്‍കി. അതേസമയം, കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് നടൻ ഇപ്പോള്‍.