Latestകേരളം

പിക്കപ്പും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അമ്മയ്ക്കും മകനും ദാരുണാന്ത്യം

തിരുവനന്തപുരം: പിക്കപ്പും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അമ്മയ്ക്കും മകനും ദാരുണാന്ത്യം. അപകടം നടന്നത് ചൊവ്വാഴ്ച രാത്രി ഒമ്ബതിന് നെടുമങ്ങാട് പത്താംകല്ലിനു സമീപമാണ്.അരുവിക്കര കൈതക്കുഴി തമ്ബുരാൻ ക്ഷേത്രത്തിനു സമീപം കാരംകോണത്തു വീട്ടില്‍ പ്രേമകുമാരി,മകൻ ഹരികൃഷ്ണൻ എന്നിവരാണ് മരിച്ചത്. പിഎംജി വെറ്റിനറി ഹോസ്പിറ്റലിലെ അറ്റന്റർ ജീവനക്കാരിയാണ് മരിച്ച പ്രേമകുമാരി. ജോലികഴിഞ്ഞ് മകനോടൊപ്പം ബൈക്കില്‍ വീട്ടിലേയ്ക്ക് വരുമ്ബോഴാണ് തിരുവനന്തപുരം ഭാഗത്തു നിന്നും അമിത വേഗത്തില്‍ വന്ന പിക്കപ്പ് ആണ് ബൈക്കിനെ ഇടിച്ചു തെറിപ്പിച്ചത്.

അപകടത്തില്‍ ഹരികൃഷ്ണൻ അപകടസ്ഥലത്തു വെച്ചുതന്നെ മരിച്ചു. തുടർന്ന് നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പ്രേമകുമാരി രാത്രി പത്തുമണിയോടെ മരിച്ചു. വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ രണ്ടുപേർ മരിക്കാനിടയായ സംഭവത്തില്‍ പിക്കപ്പ് വാൻ ഡ്രൈവറായ സുമന്തളനെ നെടുമങ്ങാട് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അപകടത്തിന് കാരണം അമിത വേഗതയാണ്‌എന്നാണ് പ്രാഥമിക നിഗമനം.