Latestകേരളം

ഫറോക്കില്‍ കുടുംബ വഴക്കിനെത്തുടർന്ന് ഭാര്യയെ ഭർത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു, യുവതിക്ക് ഗുരുതര പരിക്ക്

ഫറോക്കില്‍ കുടുംബ വഴക്കിനെത്തുടർന്ന് ഭാര്യയെ ഭർത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഫറോക്ക് കോളേജിന് സമീപം ഇന്ന് രാവിലെയോടെയാണ് ദാരുണമായ സംഭവം നടന്നത്.ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ഇവർ വെന്റിലേറ്ററില്‍ ചികിത്സയിലാണ്.

സംഭവത്തില്‍ ഭർത്താവ് ജബ്ബാറിനെ ഫറോക്ക് പൊലിസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്കെതിരെ വധശ്രമത്തിന് (കേസെടുത്തിട്ടുണ്ട്.