Latestദേശീയം

ഓടുന്ന കാറില്‍ സ്വകാര്യ ഐടി കമ്ബനി മാനേജരെ കൂട്ടബലാത്സംഗം ചെയ്തു

രാജസ്ഥാനിലെ ഉദയ്പൂരില്‍ സ്വകാര്യ ഐടി കമ്ബനി മാനേജരെ ഓടുന്ന കാറില്‍ കൂട്ടബലാത്സംഗം ചെയ്തു. ഡിസംബർ 20 ന് നടന്ന പിറന്നാള്‍ പാർട്ടിക്ക് ശേഷം കമ്ബനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും (സിഇഒ) വനിതാ എക്സിക്യൂട്ടീവ് മേധാവിയും ഭർത്താവും ചേർന്ന് തന്നെ കാറില്‍ കൊണ്ടുപോയതായി മാനേജർ ആരോപിച്ചു.മൂന്ന് പേർക്കെതിരെയാണ് ആരോപിണം.

ഇര രാത്രി 9 മണിയോടെയാണ് പാർട്ടിയില്‍ എത്തിയത്. പാർട്ടി പുലർച്ചെ 1.30 വരെ നീണ്ടുനിന്നു, അവിടെയുണ്ടായിരുന്നവർ മദ്യപിച്ചിരുന്നു. യുവതിയും മദ്യപിച്ചിരുന്നു. ഇവരെ വീട്ടിലേക്ക് മടങ്ങാൻ പ്രതികള്‍ വാഹനം വാഗ്ദാനം ചെയ്യുകയായിരുന്നു. വനിതാ എക്സിക്യൂട്ടീവ് മേധാവി ഇരയെ തന്റെ കാറില്‍ കയറ്റുകയായിരുന്നു. എക്സിക്യൂട്ടീവിന്റെ ഭർത്താവും സിഇഒയും വാഹനത്തിലുണ്ടായിരുന്നു. കാറില്‍ വച്ച്‌ അബോധാവസ്ഥയിലായ യുവതിയെ പ്രതികള്‍ ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ മൂന്ന് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.

പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. വൈദ്യപരിശോധനാ റിപ്പോർട്ടും മൊഴികളും ലഭിച്ച ശേഷം തുടർനടപടികള്‍ സ്വീകരിക്കുമെന്ന് ഉദയ്പൂർ പോലീസ് സൂപ്രണ്ട് (എസ്പി) യോഗേഷ് ഗോയല്‍ പറഞ്ഞു.