Latestകേരളം

വെള്ളമാണെന്ന് കരുതി അബദ്ധത്തില്‍ സെവനപ്പിന്‍റെ കുപ്പിയില്‍ സൂക്ഷിച്ച ആസിഡ് എടുത്ത് കുടിച്ചു; ചികിത്സയിലായിരുന്ന മധ്യവയസ്‌കന് ദാരുണാന്ത്യം

പാലക്കാട് അബദ്ധത്തില്‍ ആസിഡ് കുടിച്ചയാള്‍ ചികിത്സയിലിരിക്കെ മരിച്ചു. വെള്ളമാണെന്ന് കരുതിയാണ് ആസിഡ് എടുത്ത് കുടിച്ചത്.അമ്ബലപ്പാറ വേങ്ങശ്ശേരി താനിക്കോട്ടില്‍ രാധാകൃഷ്ണനാണ് മരിച്ചത്. കഴിഞ്ഞ മാസം 5 നാണ് ആസിഡ് കുടിച്ചത്. സെവനപ്പിന്‍റെ കുപ്പിയില്‍ സൂക്ഷിച്ചിരുന്നത് വെള്ളമാണെന്ന് കരുതിയാണ് കുടിച്ചത്. തുടർന്ന് ദേഹാസ്വാസ്ഥ്യം ഉണ്ടാകുകയും, കുഴഞ്ഞ് വീഴുകയുമായിരുന്നു.

ഒറ്റപ്പാലം വേങ്ങശ്ശേരിയിലാണ് സംഭവം. ഉടൻ തന്നെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് പെരിന്തല്‍മണ്ണ ഇഎംഎസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പിന്നീട് തൃശൂർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് കഴിഞ്ഞ ദിവസം രാത്രി രാധാകൃഷ്ണൻ മരിച്ചത്.

ആന്തരിക അവയവങ്ങള്‍ക്ക് ഗുരുതര പ്രശ്‌നം ഉണ്ടയതിനെ തുടർന്നാണ് അന്ത്യം. ഇലക്‌ട്രോണിക് സാധനങ്ങള്‍ റിപ്പയർ ചെയ്യുന്ന ഷോപ്പ് നടത്തുന്ന രാധാകൃഷ്ണൻ ജോലിയുടെ ആവശ്യത്തിനായാണ് ആസിഡ് സൂക്ഷിച്ചിരുന്നതെന്ന് ബന്ധുക്കള്‍ പറഞ്ഞു