Latestകേരളം

ആലുവ റെയില്‍വേ സ്റ്റേഷനിലെ മേല്‍പ്പാലത്തില്‍ യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

ആലുവ റെയില്‍വേ സ്റ്റേഷനിലെ മേല്‍പ്പാലത്തില്‍ യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. മുപ്പത് വയസുകാരനായ ഉത്തരേന്ത്യൻ സ്വദേശിയാണ് ജീവനൊടുക്കാൻ ശ്രമിച്ചത്.വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. റെയില്‍വേ സ്റ്റേഷനിലെ മേല്‍പ്പാലത്തില്‍ തൂങ്ങിപ്പിടിച്ചു നിന്ന യുവാവ് നിയന്ത്രണം വിട്ട് താഴെയുള്ള വൈദ്യുത ലൈനിലേക്ക് വീണു. വൈദ്യുത ലൈനില്‍ നിന്നും ശക്തമായ ഷോക്കേറ്റ യുവാവ് ഉടൻ തന്നെ താഴേക്ക് തെറിച്ചു വീണു. വീഴ്ചയുടെ ആഘാതത്തിലും ഷോക്കേറ്റും ഗുരുതരമായി പരുക്കേറ്റ ഇയാളെ ഉടൻ തന്നെ സമീപത്തുള്ളവർ ചേർന്ന് കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇയാളുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ആത്മഹത്യാ ശ്രമത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.