താമരശ്ശേരി ചുരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം
കോഴിക്കോട് താമരശ്ശേരി ചുരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം ഉണ്ടാകും . 6, 7 , 8 വളവുകളില്‍ മുറിച്ച മരം മാറ്റുന്നത് ഉള്‍പ്പെടെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനെ തുടർന്നാണ് നിയന്ത്രണം .മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ നാടുകാണി ചുരം വഴിയോ , കുറ്റ്യാടി ചുരം വഴിയോ തിരിച്ചു വിടണം . മറ്റ് വാഹനങ്ങള്‍ രാവിലെ എട്ടുമണിക്ക് മുൻപും വൈകിട്ട് ആറുമണിക്ക് ശേഷവും യാത്ര ക്രമീകരിക്കണമെന്നും ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു.
