Latestകേരളം

നടനും മേജര്‍ രവിയുടെ സഹോദരനുമായ കണ്ണൻ പട്ടാമ്ബി അന്തരിച്ചു

സംവിധായകന്‍ മേജര്‍ രവിയുടെ സഹോദരനും സിനിമാ നടനുമായ കണ്ണന്‍ പട്ടാമ്ബി അന്തരിച്ചു. ഇന്നലെ രാത്രി 11.41 നാണു സഹോദരൻ മരിച്ചതെന്ന് മേജർ രവി തന്നെയാണ് ഫേസ്‌ബുക്കിലൂടെ അറിയിച്ചത്.പാലക്കാട് ഞാങ്ങാട്ടിരിയിലെ വസതിയില്‍ വച്ചായിരുന്നു മരണം. സംസ്കാരം ഇന്ന് വൈകിട്ട് നാലിന് ഞാങ്ങാട്ടിരിയിലെ വീട്ടുവളപ്പില്‍ വെച്ച്‌ നടക്കും. കുട്ടിശങ്കരൻ – സത്യഭാമ ദമ്ബതിമാരുടെ മകനായ കണ്ണൻ പട്ടാമ്ബി സംവിധായകൻ മേജർ രവിയുടെ സഹോദരനാണ്.

പുലിമുരുകൻ , പുനരധിവാസം , അനന്തഭദ്രം , ഒടിയൻ , കീർത്തിചക്ര , വെട്ടം , ക്രേസി ഗോപാലൻ , കാണ്ഡഹാർ , തന്ത്ര , 12 th മാൻ, ,മിഷൻ 90 ഡേയ്സ്, കുരുക്ഷേത്ര, കിളിച്ചുണ്ടൻ മാമ്ബഴം, തുടങ്ങി 23 ഓളം സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. മേജർ രവി , ഷാജി കൈലാസ് , വി കെ പ്രകാശ് , സന്തോഷ് ശിവൻ , കെ ജെ ബോസ് , അനില്‍ മേടയില്‍ തുടങ്ങിയ സംവിധായകരുടെ ചിത്രങ്ങളില്‍ നിർമ്മാണ നിർവ്വഹണ രംഗത്ത് പ്രവർത്തിച്ചിട്ടുണ്ട്.