Latestദേശീയം

അയോധ്യയില്‍ ഓണ്‍ലൈനിലും നോണ്‍-വെജ് വിഭവങ്ങള്‍ നിരോധിച്ച്‌ ഉത്തര്‍ പ്രദേശ് സര്‍ക്കാർ

ഓണ്‍ലൈനായും ഇനി അയോധ്യയില്‍ നോണ്‍-വെജ് കിട്ടില്ല. അയോധ്യ ക്ഷേത്രപരിസരത്തും ‘പാഞ്ച്കോസി പരിക്രമ’ യാത്രയുടെ ഭാഗമായ പ്രദേശങ്ങളിലും ഉത്തർപ്രദേശ് സർക്കാർ ഓണ്‍ലൈനിലും നോണ്‍-വെജ് ഭക്ഷണവിതരണം നിരോധിച്ചു.നിരീക്ഷണം ശക്തമാക്കുമെന്നും നിയമംലംഘിച്ചാല്‍ കടുത്ത നടപടിയുണ്ടാകുമെന്നും അധികൃതർ അറിയിച്ചു. സ്വിഗ്ഗി, സൊമാറ്റോ എന്നിവ വഴി ഇനി ഇവിടങ്ങളില്‍ സസ്യേതര ആഹാരം വാങ്ങാനാവില്ല.

നാട്ടുകാരുടെ പരാതിയെ തുടർന്നാണ് തീരുമാനമെന്ന് അധികൃതർ പറഞ്ഞു. അയോധ്യയില്‍ ഉള്‍പ്പെടെ എത്തുന്ന സഞ്ചാരികള്‍ ഓണ്‍ലൈൻ വഴി നോണ്‍-വെജ് ഓർഡർ ചെയ്യുന്നെന്ന് നാട്ടുകാർ പരാതിപ്പെട്ടിരുന്നു. ഇവിടങ്ങളില്‍ ഹോട്ടല്‍, റസ്റ്ററന്റുകള്‍, ഗസ്റ്റ് ഹൗസുകള്‍, ഹോംസ്റ്റേകള്‍ എന്നിവയ്ക്ക് നിലവില്‍ നോണ്‍-വെജ് വിലക്ക് ബാധകമാണ്. ഇതാണ് ഇപ്പോള്‍ ഓണ്‍ലൈൻ പ്ലാറ്റ്ഫോമുകള്‍ക്കും ബാധകമാക്കിയത്.

തീർഥാടന പാദകളിലെ ഭക്ഷണശാലകളിലും നിലവില്‍ നോണ്‍-വെജ് നിരോധനമുണ്ട്. ഇവിടങ്ങളില്‍ ഇനി ഓണ്‍ലൈനായും മാംസാഹാരം വാങ്ങാനാവില്ല.