ഡിജിറ്റല്‍ പ്രസിലെത്തി യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തു; കടയിലെ ജീവനക്കാരിക്ക് പരിക്ക്
തിരുവനന്തപുരം:കാട്ടാക്കടയില്‍ ഡിജിറ്റല്‍ പ്രസില്‍ പെട്രോളൊഴിച്ച് തീകൊളുത്തി ജീവനൊടുക്കി. കാട്ടാക്കട പോക്‌സോ കോടതിക്ക് സമീപമുള്ള പ്രസില്‍ ഇന്ന് ഒൻപതരയോടെയായിരുന്നു സംഭവം.മൃതദേഹം പൂർണമായി കത്തിക്കരിഞ്ഞനിലയിലാണ്. മരിച്ചത് നെടുമങ്ങാട് സ്വദേശിയാണെന്നാണ് പ്രാഥമിക നിഗമനം. ആത്മഹത്യയുടെ കാരണം വ്യക്തമല്ല.
പെട്രോള്‍ കുപ്പിയുമായി പ്രസിലെത്തിയ ആള്‍ ആത്മഹത്യാഭീഷണി മുഴക്കുകയായിരുന്നു. പിന്നാലെ പെട്രോളൊഴിച്ച് തീകൊളുത്തുകയും ചെയ്തു. കടയിലെ ഒരു ജീവനക്കാരിക്കും പൊള്ളലേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. സംഭവസമയത്ത് കടയില്‍ രണ്ട് ജീവനക്കാരായിരുന്നു ഉണ്ടായിരുന്നത്. തീ പടരുന്നത് കണ്ട് നാട്ടുകാരാണ് ഫയർഫോഴ്സിനെ വിവരമറിച്ചത്.
