Latestകേരളം

ജയിലില്‍ ഒരു പ്രത്യേക പരിഗണനയും ഇല്ല, മൂന്നാം നമ്ബര്‍ സെല്ലില്‍ ഏകാന്ത തടവ്, കിടപ്പ് പായില്‍ തന്നെ

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ അറസ്റ്റിലായ യുവജന നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിനെ സുരക്ഷാ കാരണങ്ങള്‍ മുൻനിർത്തി ജയിലിലെ പ്രത്യേക സെല്ലില്‍ പാർപ്പിച്ചു.മൂന്നാം നമ്ബർ സെല്ലില്‍ ഒറ്റയ്ക്കാണ് അദ്ദേഹത്തെ താമസിപ്പിച്ചിരിക്കുന്നത്. ജയിലില്‍ രാഹുലിന് പ്രത്യേക പരിഗണനകളൊന്നുമില്ലെന്നും മറ്റ് തടവുകാരെപ്പോലെ പായിലാണ് കിടക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി. രാഹുലിന്റെ സുരക്ഷ പരിഗണിച്ചാണ് അദ്ദേഹത്തെ മറ്റ് തടവുകാരില്‍ നിന്നും മാറ്റി പാർപ്പിച്ചിരിക്കുന്നത്.

ആദ്യ ലൈംഗികപീഡന കേസിൽ രാഹുലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു. രണ്ടാമത്തെ ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് തിരുവനന്തപുരം സെഷൻസ് കോടതി മുൻകൂർ ജാമ്യം നൽകിയിരുന്നു. എല്ലാ തിങ്കളാഴ്ചകളിലും അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകണമെന്നത് അടക്കമുള്ള ഉപാധികളോടെയായിരുന്നു ജാമ്യം. രാഹുൽ ക്രൂരമായി പീഡിപ്പിച്ചെന്ന് കാണിച്ച് കോൺഗ്രസ് നേതൃത്വത്തിനു മുന്നിലായിരുന്നു യുവതി പരാതി നൽകിയത്. എന്നാൽ, പരാതി രാഷ്ട്രീയപ്രേരിതമാണെന്ന വാദമായിരുന്നു പ്രതിഭാഗം കോടതിയിൽ ഉയർത്തിയത്