ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയില്‍ നിന്നും പി പി ദിവ്യയെ ഒഴിവാക്കി
ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയില്‍ നിന്നും പി പി ദിവ്യയെ ഒഴിവാക്കി.മഹിളാ അസോസിയേഷൻ സംസ്ഥാന ജോയിൻ്റ് സെക്രട്ടറിയായിരുന്നു പി പി ദിവ്യ.മഹിളാ അസോസിയേഷൻ സംസ്ഥാന സമ്മേളനമാണ് നടപടി സ്വീകരിച്ചത്. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയായി സി എസ് സുജാതയെ തെരഞ്ഞെടുത്തു. കെ എസ് സലീഖയാണ് സംസ്ഥാന പ്രസിഡന്റ്. ഇ പത്മാവതിയെ ട്രഷററായും തെരഞ്ഞെടുത്തു. പിപി ദിവ്യ ആവശ്യപ്പെട്ട പ്രകാരമാണ് ദിവ്യയെ ഒഴിവാക്കിയതെന്ന് സി എസ് സുജാത വ്യക്തമാക്കി.
25,27,28 തീയതികളില്‍ ഹൈദരാബാദില്‍ വെച്ച് ജനാധിപത്യ മഹിള അസോസിയേഷന്റെ അഖിലേന്ത്യ സമ്മേളനം നടക്കുമെന്ന് വാർത്താ സമ്മേളനത്തില്‍ പികെ ശ്രീമതി ടീച്ചർ അറിയിച്ചു
