Latestകേരളം

കസ്റ്റഡി കാലാവധി കഴിഞ്ഞു; മൂന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ വീണ്ടും റിമാൻഡിൽ

പത്തനംതിട്ട: മൂന്നാം ബലാത്സംഗ കേസിൽ കസ്റ്റഡി കാലാവധി പൂർത്തിയായതോടെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ വീണ്ടും റിമാൻഡിൽ. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ രാഹുലിനെ മാവേലിക്കര ജയിലിലേക്ക് കൊണ്ടുപോയി. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് വലിയ സുരക്ഷയിലാണ് രാഹുലിനെ തിരുവല്ല മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്.

മൂന്ന് ദിവസമായിരുന്നു രാഹുലിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പതിനൊന്നരയോടെ വൈദ്യ പരിശോധന പൂർത്തിയാക്കി. വൈദ്യ പരിശോധന കഴിഞ്ഞതോടെ രാഹുലിനെ എആർ ക്യാമ്പിലേക്ക് തിരികെ കൊണ്ടുവന്നു. അവധി ദിവസമായതിനാൽ മജിസ്ട്രേറ്റിന്റെ വസതിയിൽ ആയിരിക്കും രാഹുലിനെ ഹാജരാക്കുക.