Latestകണ്ണൂര്‍

ഇരിക്കൂർ റോഡിൽ ഗതാഗത നിയന്ത്രണം

മട്ടന്നൂർ: നഗരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിൻ്റെ ഭാഗമായി മരുതായി-ഇരിക്കൂർ റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്താൻ നഗരസഭാ ട്രാഫിക് കമ്മിറ്റി തീരുമാനിച്ചു.

മട്ടന്നൂർ ബസ് സ്റ്റാൻഡ് ഭാഗത്ത് നിന്നും ഇരിട്ടി ഭാഗത്ത് നിന്നും വരുന്ന എല്ലാ ചെറുകിട വാഹനങ്ങളും 20 മുതൽ മൊയ്തു ഹാജി സ്മാരക മിനി ബൈപ്പാസ് റോഡിലൂടെ മാത്രമേ ഇരിക്കൂർ റോഡിലേക്ക് പ്രവേശിക്കാവൂ.

കണ്ണൂർ ഭാഗത്ത് നിന്ന് വരുന്ന എല്ലാ വാഹനങ്ങളും കണ്ണൂർ റോഡിൽ നിന്ന് നേരിട്ട് ഇരിക്കൂർ റോഡിലേക്ക് പ്രവേശിക്കേണ്ടതാണ്. നഗരത്തിലെ മറ്റ് ഗതാഗത നിയന്ത്രണങ്ങൾ ജനുവരി അവസാനത്തോടെ നടപ്പാക്കാനും യോഗം തീരുമാനിച്ചു,

ലംഘിക്കുന്നവർക്ക്എതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. യോഗത്തിൽ നഗരസഭാ ചെയർമാൻ എൻ ഷാജിത്ത് അധ്യക്ഷനായി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എ വി സുരേഷ്, എസ്ഐ പി മുനീർ, നഗരസഭ കൗൺസിലിലെ വിവിധ രാഷ്ട്രീയ പാർടി പ്രതിനിധികൾ, സംഘടനാ പ്രതിനിധികൾ നഗരസഭാ സെക്രട്ടറി പി രാഗേഷ് പാലേരി വീട്ടിൽ, എൻജിനിയർ പി പി രജനി തുടങ്ങിയവർ പങ്കെടുത്തു.