Latestകേരളം

വര്‍ക്കലയില്‍ മണ്ണിടിഞ്ഞ് വീണ് ജെസിബി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: കുന്നിടിക്കുന്നതിനിടയില്‍ മണ്ണിടിഞ്ഞ് വീണ് ജെസിബി ഡ്രൈവർക്ക് ദാരുണാന്ത്യം. കൊല്ലം നെടുമങ്ങാവ് സ്വദേശി അനീഷ് ആണ് മരിച്ചത്.തിരുവനന്തപുരം വർക്കല ചെറുന്നിയൂർ വെള്ളിയാഴ്ച കാവന ക്ഷേത്രത്തിനു സമീപത്താണ് അപകടമുണ്ടായത്.

ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടമുണ്ടായത്. ജെസിബി ഉപയോഗിച്ച്‌ കുന്നിടിക്കുന്നതിനിടയില്‍ മുകളില്‍ നിന്നും മണ്ണ് അടർന്നുവീണ് ജെസിബിയുടെ മുകളില്‍ പതിക്കുകയായിരുന്നു. ജെസിബി ഭാഗികമായി തകർന്നു.

പരിസരവാസികളും നാട്ടുകാരുമെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും രക്ഷിക്കാനായില്ല. തുടർന്ന് ഫയർഫോഴ്സെത്തി ഡ്രൈവറെ പുറത്തെടുത്തു. പിന്നീട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.