Latestകേരളം

നടനും ഉര്‍വശിയുടെയും കല്‍പനയുടെയും സഹോദരനുമായ കമല്‍ റോയ് അന്തരിച്ചു

സിനിമ, സീരിയല്‍ നടനും കല്പന-ഉർവശി-കലാരഞ്ജിനിമാരുടെ സഹോദരനുമായ കമല്‍ റോയ് അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം.ഭാര്യയും ഒരു മകനുമുണ്ട്.സായൂജ്യം, അന്തപ്പുരം , കോളിളക്കം’, മഞ്ഞ്, കിങ്ങിണി, യുവജനോത്സവം , കല്യാണസൗഗന്ധികം, വാചാലം, ശോഭനം, ദ് കിങ് മേക്കർ ലീഡർ തുടങ്ങിയ ചിത്രങ്ങളിലും നടി വിനയ പ്രസാദ് മുഖ്യവേഷമിട്ട ‘ശാരദ’ പോലുള്ള ഒട്ടേറെ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട് .

ചവറ വി.പി നായരുടെയും വിജയലക്ഷ്മിയുടെയും മകനാണ്. പരേതനായ നടൻ നന്ദുവിന്റേയും ( ലയനം ) സഹോദരനാണ്