തൂത്തുക്കുടിയില്‍ കടലില്‍ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികള്‍ മുങ്ങി മരിച്ചു
തമിഴ്നാട്ടിലെ തെക്കൻ തീരദേശ ജില്ലയായ തൂത്തുക്കുടിയില്‍ കടലില്‍ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികള്‍ മുങ്ങി മരിച്ചു. 12ഉം 13ഉം വയസ്സുള്ള ആണ്‍കുട്ടികളാണ് മരിച്ചത്. തിങ്കളാഴ്ച ഒഴിവു ദിവസമായതിനാല്‍ കൂട്ടൂകാരുമൊത്ത് ബീച്ച് സന്ദര്‍ശിക്കാൻ എത്തിയതായിരുന്നു.
മാപ്പിളൈയുരാണി ഗ്രാമത്തിലെ സിലുവൈപ്പട്ടി മൊട്ടൈ ഗോപുരം ബീച്ചിലില്‍ വൈകുന്നേരമാണ് അപകടം നടന്നത്. സാഹിർ ഹുസൈൻ നഗറിലെ എ നരേൻ ശ്രീ കാർത്തിക് (13), ഗീത ജീവൻ നഗറിലെ വി തിരുമണി (13), കെ മുഗേന്ദ്രൻ (12) എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു
തിരുമണി ഒൻപതാം ക്ലാസ് വിദ്യാർത്ഥിയും നരേൻ ശ്രീ കാർത്തിക് എട്ടാം ക്ലാസിലും മുഗേന്ദ്രൻ ആറാം ക്ലാസിലുമായിരുന്നു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ഒമ്പത് ആണ്‍കുട്ടികള്‍ ഉള്‍പ്പെടുന്ന സംഘം കടപ്പുറത്ത് കളിക്കുന്നതിനിടെയാണ് അപകടം നടന്നത്.
കളി കഴിഞ്ഞ് അവർ കുളിക്കാനായി കടലില്‍ ഇറങ്ങിയപ്പോള്‍ ഒരാള്‍ തിരമാലകളില്‍ കുടുങ്ങിപ്പോയി. സമീപത്തുള്ള ഒരു മത്സ്യത്തൊഴിലാളികള്‍ കുട്ടിയെ രക്ഷെപെടുത്തുന്നതിനിടെ ഉയർന്ന വേലിയേറ്റത്തിലും ശക്തമായ തിരമാലകളിലും അകപ്പെട്ട മറ്റ് മൂന്ന് ആണ്‍കുട്ടികള്‍ ഒഴുകിപ്പോയി. തുടര്‍ന്ന് അവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടു.തരുവൈകുളം തീരദേശ സുരക്ഷാ സംഘം രക്ഷാ പ്രവര്‍ത്തനം നടത്തി. പിന്നീട് മൃതദേഹങ്ങള്‍ കണ്ടെടുത്തതായി പോലീസ് .
