ഭർത്താവ് ഡമ്പല്‍ വച്ച് തലക്കടിച്ച പൊലീസ് ഉദ്യോഗസ്ഥ കൊല്ലപ്പെട്ടു
ഭർത്താവ് ഡമ്പല്‍ വച്ച് തലക്കടിച്ച പൊലീസ് ഉദ്യോഗസ്ഥ കൊല്ലപ്പെട്ടു. ഡല്‍ഹി പൊലീസിലെ സ്വാറ്റ് കമാൻഡോ ആയിരുന്ന കാജല്‍ ചൗധരി (24) യാണ് കൊല്ലപ്പെട്ടത്.
സാമ്പത്തിക വിഷയങ്ങളുമായി ബന്ധപ്പെട്ട് ഭർത്താവ് അങ്കുറുമായി ഉണ്ടായ വാക്ക് തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പ്രതിരോധ വകുപ്പിലെ ക്ലർക്കാണ് അങ്കുർ. ജനുവരി 22നാണ് സംഭവം.
കാജലിനെ തലക്ക് ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച്ച മരണത്തിന് കീഴടങ്ങുകയായിരുന്നു. പ്രതിയായ ഭർത്താവിനെതിരെ കേസെടുത്തതിന് പിന്നാലെ അറസ്റ്റ് ചെയ്ത് ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
2022ലാണ് കാജല്‍ ഡല്‍ഹി പൊലീസില്‍ നിയമിതയാകുന്നത്. നിലവില്‍ സ്പെഷ്യല്‍ വെപ്പണ്‍സ് ആൻഡ് ടാക്റ്റിക്സ് (സ്വാറ്റ്) വിഭാഗത്തിലാണ് സേവനം അനുഷ്ഠിച്ചുകൊണ്ടിരുന്നത്. 2023ലാണ് ഇരുവരും വിവാഹിതരാകുന്നത്. ദമ്പതികള്‍ക്ക് ഒന്നര വയസുള്ള മകനുണ്ട്.
