Latestകേരളം

പശ്ചിമ ബംഗാളില്‍ രണ്ട് പേര്‍ക്ക് നിപ; കേരളത്തിലും മുന്നറിയിപ്പ്

ഡല്‍ഹി: ബംഗാളിലെ നാദിയ ജില്ലയില്‍ രണ്ട് പേര്‍ക്ക് നിപ സ്ഥിരീകരിച്ചു.പിന്നാലെ സംസ്ഥാനം കടുത്ത ജാഗ്രതയിലാണ്. ഇതോടെ കിഴക്കന്‍ രാജ്യങ്ങള്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. തായ്ലന്‍ഡ്, സിംഗപ്പുര്‍, ഹോങ്കോങ്, മലേഷ്യ എന്നിവിടങ്ങളില്‍ വിമാനമിറങ്ങുന്നവരെ പരിശോധിക്കും. ഇന്ത്യയില്‍നിന്ന് എത്തുന്ന യാത്രക്കാര്‍ക്ക് സിംഗപ്പൂര്‍ വിമാനത്താവളത്തില്‍ താപനില പരിശോധിക്കുന്നത് നിര്‍ബന്ധമാക്കി.

ആരോഗ്യ പ്രവര്‍ത്തകരായ രണ്ടു പേര്‍ക്കാണ് രോഗബാധയുണ്ടായത്. തുടര്‍ന്ന് ഇവരുമായി ബന്ധമുള്ള 196 പേരുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കി നിരീക്ഷിച്ചു. എന്നാല്‍ ഇവര്‍ക്കാര്‍ക്കും രോഗലക്ഷണം കണ്ടെത്തിയില്ല. പരിശോധനയിലും ഫലം നെഗറ്റീവാണ്.ബംഗാളില്‍ നിന്നുള്ള ആയിരക്കണക്കിന് അതിഥി തൊഴിലാളികള്‍ ജോലി ചെയ്യുന്നതിനാല്‍ കേരളത്തിലും പ്രതിരോധ പ്രവർത്തനങ്ങളും നിരീക്ഷണവും ശക്തമാക്കാൻ ആരോഗ്യവിദഗ്ധർ നിർദ്ദേശിച്ചിട്ടുണ്ട്.

കഠിനമായ പനി, തലവേദന, ശ്വാസതടസ്സം, ഛർദ്ദി എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. വവ്വാലുകള്‍ കടിച്ചുപേക്ഷിച്ച പഴങ്ങള്‍ കഴിക്കരുതെന്നും ശുചിത്വം പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നല്‍കുന്നു