Latestകേരളം

സംസ്ഥാനത്ത് എസ്‌എസ്‌എല്‍സി പരീക്ഷാഫലം മെയ് 8ന്

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വർഷത്തെ എസ്‌എസ്‌എല്‍സി പരീഷാ ഫലം മെയ് എട്ടിന് പ്രഖ്യാപിക്കും. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്.അതെ സമയം, 2026ലെ എസ്‌എസ്‌എല്‍സി പരീക്ഷ മാർച്ച്‌ 5ന് ആരംഭിച്ച്‌ മാർച്ച്‌ 30ന് അവസാനിക്കും. രാവിലെ 9.30ന് പരീക്ഷകള്‍ ആരംഭിക്കും. കേരളത്തിലും ലക്ഷദ്വീപിലും ഗള്‍ഫിലുമായി ആകെ 3000ഓളം പരീക്ഷ കേന്ദ്രങ്ങളാണ് ഒരുക്കുന്നത്. 2026 ഫെബ്രുവരി 2 മുതല്‍ 13 വരെ ഐടി പരീക്ഷയും, ഫെബ്രുവരി 16 മുതല്‍ 20 വരെ മോഡല്‍ പരീക്ഷയും നടക്കും. ഏപ്രില്‍ 7 മുതല്‍ 25 വരെയാണ് മൂല്യനിർണയം. ആകെ 4,75,000 കുട്ടികളാണ് ഇത്തവണ പരീക്ഷ എഴുതുന്നത്.