വിഷംകഴിച്ച സഹോദരിമാരില്‍ ഒരാള്‍ കൂടി മരിച്ചു
വടക്കാഞ്ചേരി: മുള്ളൂർക്കര മണ്ഡലംകുന്നില് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച വയോധിക സഹോദരിമാരില്‍ മൂത്ത സഹോദരി ദേവകിയും മരണത്തിന് കീഴടങ്ങി.മുള്ളൂർക്കര ആറ്റൂർ സ്വദേശിനി മഠത്തിപറമ്പില്‍ ദേവകി (83) ആണ് മരിച്ചത്. വെള്ളിയാഴ്ച തന്നെ ഇവരുടെ ഇളയ സഹോദരി സരോജിനി മരിച്ചിരുന്നു.
രണ്ടാമത്തെ സഹോദരി ജാനകി(80) ഇപ്പോഴും അതീവഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മൂന്നു സഹോദരിമാരെയുംവീടിനുള്ളില് വിഷം കഴിച്ച് അവശനിലയില്‍ കണ്ടെത്തിയത്.
