Latestകേരളം

കൊല്ലം സ്വദേശിനിക്ക് കൊച്ചിയില്‍ സദാചാര ആക്രമണം; ക്രൂരമര്‍ദ്ദനത്തിനിരയായ യുവതി ആശുപത്രിയില്‍

കൊച്ചി:തിരുവാണിയൂരില്‍ യുവതിക്ക് നേരെ സദാചാര ആക്രമണം. കൊല്ലം സ്വദേശിയായ യുവതിയെ മർദിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു.ജോലി കഴിഞ്ഞ് ആണ്‍ സുഹൃത്തിനൊപ്പം വരികയായിരുന്ന യുവതിയെയാണ് സംഘം ചേർന്ന് മർദ്ദിച്ചത്.

ഇവിടെ വേഷം കെട്ടല്‍ എടുക്കുവാണോയെന്ന് ചോദിച്ചുകൊണ്ടായിരുന്നു ആക്രമണം. യുവതിയെ മുഖത്ത് അടിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു. പെണ്‍കുട്ടിയെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകാനായി ഓട്ടോറിക്ഷ എത്തിയപ്പോള്‍ ഡ്രൈവറെ സദാചാര സംഘം ഭീഷണിപ്പെടുത്തി. പിന്നീട് ചോറ്റാനിക്കര പൊലീസ് എത്തിയാണ് യുവതിയെ ആശുപത്രിയിലേയ്ക്ക് മാറ്റിയത്.

നിലവില്‍ യുവതി കൊല്ലത്തെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. സംഭവത്തില്‍ ഒൻപത് പേർക്കെതിരെ കേസെടുത്തു. മണിക്കുട്ടൻ, ബിബിൻ, ബേബി മറ്റ് കണ്ടാല്‍ അറിയാവുന്ന ആറുപേർക്കും എതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.