പാലക്കാട്ട് സെപ്റ്റിക് ടാങ്കില്‍ വീണ് യുവാവ് മരിച്ചു
പാലക്കാട് : സെപ്റ്റിക് ടാങ്കില്‍ വീണ് യുവാവ് മരിച്ചു. പാലക്കാട് കോങ്ങാട് വെച്ച് നടന്ന സംഭവത്തില്‍ പന്നിക്കോട് സ്വദേശി സുനിത്താണ് മരിച്ചത്.ഇന്നലെ മുതല്‍ സുനിത്തിനെ കാണാനാനില്ലായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടത്.
ആളൊഴിഞ്ഞ വീടിൻ്റെ കക്കൂസ് കുഴിയുടെ സ്ലാബ് തകർന്നാണ് അപകടം. കക്കൂസ് കുഴിയുടെ സ്ലാബ് തകർന്ന് കിടക്കുകയായിരുന്നു. ആടുകള്‍ക്ക് പ്ലാവില ശേഖരിക്കാൻ എത്തിയപ്പോഴാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം
