Latestകേരളം

പയ്യോളിയില്‍ ടര്‍ഫ് നിര്‍മ്മാണത്തിനിടെ വീണ് ഗുരുതരമായി പരുക്കേറ്റ യുവാവ് മരിച്ചു

കോഴിക്കോട് പയ്യോളിയില്‍ ടർഫ് നിർമ്മാണത്തിനിടെ ഉയരത്തില്‍ നിന്ന് വീണ് ഗുരുതരമായി പരുക്കേറ്റ യുവാവ് മരിച്ചു.കണ്ണൂർ പിണറായി സ്വദേശി ശ്യാമില്‍ ആണ് മരിച്ചത്. ഉച്ചയ്ക്ക് 12 മണിയോടെ പയ്യോളി പേരാമ്പ്ര റോഡിലെ ടർഫ് നിർമ്മാണ സ്ഥലത്തായിരുന്നു അപകടം. ഏകദേശം നാല് മീറ്റർ ഉയരമുള്ള ഇരുമ്പ് ഫ്രെയിമില്‍ വെല്‍ഡിങ് ജോലി ചെയ്യുന്നതിനിടെ ശ്യാമില്‍ താഴേക്ക് വീഴുകയായിരുന്നു.

വീഴ്ചയുടെ ആഘാതത്തില്‍ ഗുരുതരമായി പരുക്കേറ്റ അദ്ദേഹത്തെ പയ്യോളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച്‌ പ്രാഥമിക ചികിത്സ നല്‍കി. തുടർന്ന് വടകര സഹകരണ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.