Latestകണ്ണൂര്‍

കണ്ണൂർ തളിപ്പറമ്പ് പൂമംഗലത്ത് തനിച്ച്‌ താമസിക്കുന്ന വയോധികയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കണ്ണൂർ തളിപ്പറമ്പ് പൂമംഗലത്ത് തനിച്ച്‌ താമസിക്കുന്ന വയോധികയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.പൂമംഗലം മരം മില്ലിന് സമീപം ചെങ്ങറ ഹൗസില്‍ കമലാവതി (70) യെയാണ് വീടിനുള്ളില്‍ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയത്.

മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്‌. മൃതദേഹം അഴുകിയ നിലയിലായിരുന്നു. വീട്ടില്‍ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയല്‍വാസികള്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സംഭവത്തില്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.