Latestദേശീയം

കാലുകളും അറുത്തുമാറ്റി;ആഭരണങ്ങള്‍ കവരുന്നതിനായി അറുപതുകാരിയെ ക്രൂരമായി കൊലപ്പെടുത്തി മോഷ്‌ടാക്കള്‍

ജയ്‌പൂർ: ആഭരണങ്ങള്‍ കവരുന്നതിനായി അറുപതുകാരിയെ ക്രൂരമായി കൊലപ്പെടുത്തി മോഷ്‌ടാക്കള്‍. രാജസ്ഥാനിലെ കൊഡ്യായി സ്വദേശി കമലാദേവിയാണ് കൊല്ലപ്പെട്ടത്.കഴുത്തറുത്താണ് കൊലപാതകം നടത്തിയത്. കമലാദേവി ധരിച്ചിരുന്ന രണ്ടരക്കിലോ തൂക്കമുള്ള വെള്ളി കാല്‍ത്തളകള്‍ കവരുന്നതിനായി കാലുകളും അറുത്തുമാറ്റി. മാലയും മൂക്കുത്തിയും ഉള്‍പ്പടെ ഏഴരലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങള്‍ മോഷ്‌ടിക്കപ്പെട്ടു.

ആടുമേയ്‌ക്കാനായി കാട്ടിലേക്ക്‌ പോയ കമാലാദേവി വീട്ടില്‍ തിരിച്ചെത്താത്തതിനെത്തുടർന്ന് മകൻ അന്വേഷിച്ചിറങ്ങുകയായിരുന്നു. ഗ്രാമത്തില്‍ നിന്ന് മൂന്ന് കിലോമീറ്റർ അകലെയാണ് കാലുകള്‍ അറ്റ‌ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതികളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. സ്‌ത്രീകളെ കൊലപ്പെടുത്തി വെള്ളിക്കാല്‍ത്തളകള്‍ കവരുന്ന സംഭവങ്ങള്‍ രാജസ്ഥാനില്‍ നേരത്തെയും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്