Latestകേരളം

കാറപകടം; നടൻ മണിയൻ പിള്ള രാജു അറസ്റ്റില്‍

തിരുവനന്തപുരം: യുവാക്കള്‍ സഞ്ചരിച്ച ബൈക്കില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ നടൻ മണിയൻ പിള്ള രാജുവിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്.സംഭവത്തില്‍ നടനെതിരെ മ്യൂസിയം പൊലീസ് കേസെടുത്തിരുന്നു. അപകടകരമാകുന്ന രീതിയില്‍ വാഹനം ഓടിച്ചു എന്നിങ്ങനെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. എന്നാല്‍ എഫ്‌ഐആറില്‍ നടന്‍റെ പേര് പരാമര്‍ശിച്ചിരുന്നില്ല. അതിനിടെയാണ് സ്റ്റേഷനില്‍ ഹാജരായ നടൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഉടൻ തന്നെ വൈദ്യപരിശോധന നടത്തും.