കോഴിക്കോട് മാങ്കാവില്‍ പതിനെട്ടുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
കോഴിക്കോട് : മാങ്കാവില്‍ പതിനെട്ടുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്നാട് ദിണ്ഡിഗല്‍ സ്വദേശി വേല്‍രാജാണ് മരിച്ചത്.ആളൊഴിഞ്ഞ പറമ്പിലെ താല്‍ക്കാലിക ഷെഡ്ഡിനോട് ചേർന്ന് കേബിളില്‍ കെട്ടിത്തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. വേല്‍രാജിന്റെ കുടുംബം വർഷങ്ങളായി മാങ്കാവില്‍ ആക്രികച്ചവടം നടത്തിവരികയാണ്. യുവാവിന് മാനസികാസ്വാസ്ഥ്യമുള്ളതായി പൊലീസ് പറഞ്ഞു. മരണത്തില്‍ അസ്വാഭാവികത ഇല്ലെന്നാണ് പൊലീസിന്റെ നിഗമനം. പോസ്റ്റ്മോര്ട്ടത്തിനുശേഷമെ മരണകാരണം വ്യക്തമാവുകയുള്ളു.
