Latestകേരളം

കുട്ടികളുടെ മൊബൈൽ ഫോൺ ഉപയോഗം നിയമംമൂലം നിയന്ത്രിക്കാൻ ബാലാവകാശ കമ്മിഷൻ മുൻകൈയെടു ക്കണം;സ്പീക്കർ

കുട്ടികളുടെ മൊബൈൽ ഫോൺ ഉപയോഗം നിയമംമൂലം നിയന്ത്രിക്കാൻ ബാലാവകാശ കമ്മിഷൻ മുൻകൈയെടുക്കണമെന്ന് നിയമസഭ സ്പീക്കർ എ.എൻ.ഷംസീർ അഭിപ്രായപ്പെട്ടു. ബാലാവകാശ കമ്മിഷന്റെ ആഭിമുഖ്യത്തിൽ ബാലസംരക്ഷണ നിയമങ്ങളെക്കുറിച്ച് തിരുവനന്തപുരത്ത് സംഘടിപ്പിച്ച ത്രിദിന കോൺക്ലേവിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ

പതിനാറ് വയസിന് താഴെയുള്ള കുട്ടികളുടെ സ്‌ക്രീൻ സമയം കുറയ്ക്കന്നതിനുള്ള ശുപാർശ കോൺക്ലേവിൽനിന്നുണ്ടാകണം. ഗെയിം അഡിക്ഷൻ എങ്ങനെ കുറയ്ക്കാം എന്ന് പരിശോധിക്കണം. അതുപേലെ ഗുഡ് ടച്ച്, ബാഡ് ടച്ച് എന്നിവ കുട്ടികൾക്ക് ചെറുപ്പത്തിലെ പറഞ്ഞുകൊടുക്കണമെന്നും സ്പീക്കർ അഭിപ്രായപ്പെട്ടു.
കമ്മിഷൻ ചെയർപേഴ്‌സൺ കെ.വി. മനോജ്കുമാർ യോഗത്തിൽ അധ്യക്ഷതവഹിച്ചു. പി.എം.ജിയിലെ കേരള ബാങ്ക് ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ കമ്മിഷൻ അംഗം ബി.മോഹൻകുമാർ സ്വാഗതം ആശംസിച്ചു. അംഗങ്ങളായ ജലജ മോൾ റ്റിസി, സിസിലിജോസഫ്, എഫ് വിൽസൺ, കെ.കെ. ഷാജു സെക്രട്ടറി എച്ച് നജീബ് എന്നിവർ പങ്കെടുത്ത ചടങ്ങിൽ കമ്മിഷൻ അംഗം ഷാജേഷ് ഭാസ്‌കർ നന്ദി പറഞ്ഞു.