Latestകേരളം

തൊണ്ടി മുതല്‍ കേസ്; ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആന്‍റണി രാജു നല്‍കിയ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി, ഉത്തരവ് 12ന്

തിരുവനന്തപുരം :തൊണ്ടി മുതല്‍ കേസില്‍ നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി നല്‍കിയ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആന്‍റണി രാജു സമർപ്പിച്ച ഹർജിയില്‍ വാദം പൂർത്തിയായി.ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഫെബ്രുവരി 12ന് കോടതി പുറത്തിറക്കും. വിദേശ പൗരനെ ക്രിമിനല്‍ കേസില്‍ നിന്ന് രക്ഷിക്കാൻ ‍ തൊണ്ടി മുതലില്‍ കൃത്രിമം നടത്തിയെന്ന കേസിലാണ് ആന്റണി രാജുവിനെ കോടതി ശിക്ഷിച്ചത്. ആന്‍റണി രാജുവിനെതിരെയുള്ള കീഴ്ക്കോടതിയുടെ ശിക്ഷാ വിധി കഴിഞ്ഞ ദിവസം കോടതി താല്‍ക്കാലികമായി മരവിപ്പിച്ചിരുന്നു. വിധിക്കെതിരെ ആന്‍റണി രാജു സമർപ്പിച്ച അപ്പീല്‍ ഫയലില്‍ സ്വീകരിച്ച്‌ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ മരവിപ്പിച്ച്‌ ഉത്തരവിട്ടത്