കാസർഗോഡ് സോഡാ കമ്പനി ഉടമയെ മരിച്ച നിലയില്‍ കണ്ടെത്തി
അമ്പലത്തറ: കോട്ടപ്പാറ കിഴക്കുംകരയില്‍ പ്രവർത്തിക്കുന്ന ‘തണ്ടർ പ്ലസ്’ സോഡാ കമ്പനിയുടെ ഉടമയായ കോളിച്ചാല്‍ സ്വദേശി റോയി തോമസ് (46) നെ നെല്ലിത്തറയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി.വെള്ളിയാഴ്ച (06.02.2026) രാവിലെ 8.30-ഓടെയാണ് സംഭവം.
സോഡാ കമ്പനിയുടെ പാർട്ണറായ നീലേശ്വരം തൈക്കടപ്പുറം സ്വദേശി കുമാരൻ കെ വീട്ടിലെത്തിയപ്പോഴാണ് റോയിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. രാവിലെ എട്ടുമണിയോടെ റോയി കുമാരനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഇതിന് ശേഷമായിരിക്കാം മരണം നടന്നതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
വിവരം ലഭിച്ചയുടൻ അമ്പലത്തറ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. സംഭവത്തില്‍ അമ്പലത്തറ പോലീസ് ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) പ്രകാരം അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
