Latestകേരളം

ബഹ്റൈനില്‍ നിന്നും നാട്ടിലേക്കുള്ള വിമാനയാത്രക്കിടെ ഹൃദയാഘാതം; യുവാവ് അന്തരിച്ചു

മനാമ: നാട്ടിലേക്കുള്ള യാത്രക്കിടെ വിമാനത്തില്‍ ഹൃദയാഘാതം സംഭവിച്ച്‌ തൃശൂർ സ്വദേശി നിര്യാതനായി. ബഹ്റൈനില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ അഖില്‍ സുധാകരനാണ് (36) മരിച്ചത്. ആറ് വയസ്സുകാരിയായ മകള്‍ക്കും ഭാര്യക്കുമൊപ്പം എയർ ഇന്ത്യ എക്സ്പ്രസില്‍ നാട്ടിലേക്ക് മടങ്ങവേയായിരുന്നു ദാരുണാന്ത്യം.

യാത്രക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് വിമാനം അടിയന്തരമായി കണ്ണൂർ വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടിരുന്നു. കണ്ണൂരില്‍ ഇറങ്ങിയ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല. ബഹ്റൈനില്‍ ദുബൈ ആസ്ഥാനമായുള്ള കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു അഖില്‍.